Tuesday, April 12, 2011

jeevitham.

ഒരു യാത്രാ വിവരണം :

മരുഭൂമിയിലെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ ചിലപ്പോളൊക്കെ ഇറാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്. ജോലിയുടെ ഭാഗമായി ആയിരുന്നു മിക്കാരും ആ യാത്രകളൊക്കെ .അങ്ങിനെ ഒരുനാള്‍ ഇറാക്കിന്റെ ഉള്‍പ്രദേശങ്ങളില്‍ ഞാന്‍ യാത്ര ചെയ്തിരുന്നു. മനുഷ്യന്റെ അഹങ്ങരതിന്റെയും സ്വാര്‍ത്ഥതയുടെയും പ്രതിഭാലനമെന്നപോള്‍ നരകിച്ചു കിടക്കുന്ന ഇറാക്കിനെ ഞാന്ന്‍ കണ്ടു. ഇപ്പോഴും നശിചിട്ടിലാത്ത കുറെ പച്ചപ്പുകള്‍ അവ നാലെയിലെക്കുള്ള പ്രതീക്ഷകള്‍ ആകാം , പക്ഷെ കുവൈറ്റ്‌ എന്നാ രാജ്യം എന്തുകൊണ്ടാണ് ഇങ്ങിനെ ചിന്തിച്ചതെന്നും അതിനു കാരണവും നമുക്കിവിടെ നിന്ന് കിട്ടും. പിന്നീടും ഞാന്‍ മുന്നോട്ടു പോയി...യുദ്ധം വരുത്തി വെച്ച നഷ്ട്ടങ്ങള്‍ , ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന കുറെ ജീവിതങ്ങള്‍, ഒരു നേരത്തേ ആഹ്ഹരത്തിന് കൈ നീട്ടുന്ന അമ്മമാര്‍, പിച്ചയെടുക്കാന്‍ പോലും കഴിവില്ലാത്ത മനുഷ്യര്‍, പട്ടിണിയും പ്രാരബ്ദങ്ങളും ചുമലിലെരി ജീവിക്കുന്നവര്‍ .....കൊച്ചു കൈക്കുഞ്ഞുങ്ങള്‍ കൈന്നീട്ടുന്നത് കണ്ടാല്‍..... ഹൃദയഭേദകമായിരുന്നു ആ കാഴ്ചകള്‍ . ഭൂമിയുടെ ഒരു ഭാഗം കരുതിരുണ്ടിരിക്കുന്നു... അതിലെ ജീവിതങ്ങളും....ഇവിടെ അപ്പുറത്ത് കുറെ മനുഷ്യര്‍ കാണിച്ചു കൂട്ടുന്ന പ്രവര്‍ത്തികള്‍ ഒന്ന് ആലോചിച്ചു നോക്കൂ ......ആരെയും വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്ന ഒരു സാഹചര്യം...ഇതാണ് ഇറാക്..ഇതാണ് ബാഗ്ദാദ്...