Monday, November 15, 2010

Mr. Been and Kids........

മിസ്റ്റര്‍ ബീന്‍ എന്ന കാര്‍ട്ടൂണ്‍ ടൈപ്പ് കഥാപാത്രത്തെ ഇഷ്ടമല്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല. വലിയൊരു മനുഷ്യന്‍റെ ആരീരവും കുട്ടികളുടെ പ്രകൃതവുമുള്ള ബീന്‍ കാണിക്കുന്ന തമാശകള്‍ കണ്ട് മുതിര്‍ന്നവര്‍ പോലും പൊട്ടിച്ചിരിക്കാറുണ്ട്. കുട്ടികളെ ഇത്രയധികം ചിരിപ്പിക്കുന്ന മിസ്റ്റര്‍ ബീനിന്‍റെ യഥാര്‍ത്ഥ പേര്, റോവന്‍ ആറ്റ്കിന്‍സണ്‍ എന്നാണ്. ബ്രിട്ടീഷുകാരനായ ഇദ്ദേഹം തന്നെയാണ്, ഈ കഥാപാത്രത്തിന്‍റെ കൂടുതലും ഹിരക്കഥകളും ഒരുക്കിയത്.
ബ്രൌണ്‍ നിറത്തിലുള്ള ചെറിയ ഒരു ടെഡ്ഡി ബീറും, പച്ച 1977 മോഡല്‍ പച്ച കാറും മിസ്റ്റര്‍ ബീനിന്‍റെ ഐഡന്‍റിറ്റി മാര്‍ക്ക് എന്നു പറയാവുന്നതാണ്. ബീനിന്‍റെ സന്തത സഹചാരിയും ആ കുഞ്ഞു ടെഡ്ഡിയാണ്.മിസ്റ്റര്‍ ബീനില്‍ മറ്റ് കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. എന്നിരുന്നാലും ബീനിന്‍റെ ഗേള്‍ഫ്രണ്ടും, ഈടിന്‍റെ ഉടമസ്ഥയായ കിഴവിയും ശത്രുക്കളായ തടിയനും ഒക്കെ ഇടയ്ക്കിടയ്ക്ക് രംഗം കൊഴുപ്പിക്കാന്‍ വന്നു പോകും.
മിസ്റ്റര്‍ ബീന്‍ കാര്‍ട്ടൂണ്‍ സീരീസും ഇപ്പോള്‍ കുട്ടികളെ ഹരം കൊള്ളിക്കാന്നുണ്ട്.യഥാര്‍ത്ഥ പരമ്പരയുടെ വിജയമാണ്, അതിന്‍റെ നിര്‍മ്മാതാക്കളെ ഒരു കാര്‍ട്ടൂണ്‍ പരമ്പരയ്ക്കു കൂടി ജന്‍മം നല്‍കാന്‍ പ്രചോദിപ്പിച്ചത്. സ്വയം വരുത്തി വക്കുന്നതും അല്ലാത്തതുമായ പ്രശ്നങ്ങളും അവയ്ക്ക് തന്നെത്താനെയുള്ള പരിഹാരങ്ങളുമാണ്, മിസ്റ്റര്‍ ബീന്‍ കഥയുടെ കാതല്‍, അത് വളരെ ഒരു മുതിര്‍ന്നയാള്‍ക്കു ചേരാത്ത രീതിയില്‍ എന്നാല്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയിലാണ്, റോവന്‍ അവതരിപ്പിക്കുന്നത്, അതാണ്, ഈ പരമ്പര കുട്ടികള്‍ക്ക് ഇത്ര ഇഷ്ടപ്പെടാന്‍ കാരണം.

No comments:

Post a Comment