Sunday, April 19, 2009

മറന്നുപോകാതവ....

സഖി, നിനക്കായി ഞാന്‍ പാടിയ പാട്ടെല്ലാംഅഗതികളായിങ്ങലഞ്ഞിടുന്നു മണ്ണില്‍!തിരയുന്നു ഞാനുമെന്‍ ഗാനവും നിന്നെവേര്‍പിരിയുന്നു വീണ്ടും നാമീയിരുളില്‍!ഇരുജന്മവേളകല്ക്കിടയില് മൃതിയെന്നോരിടവേള വേണമെന്നാകിലാകട്ടെ!വിടപറയാം പുനര്ദര്‍ശനഭാഗ്യം നേര്ന്നിതുവഴി വീണ്ടും വന്നണയുമെങ്കില്!ഇവിടെ നാം പാടാത്ത പാട്ടില്ല!നിന്റെയീ നിടിലതിലത്രേയെന്‍ നീലാകാശം!ഇനി നാളെയെന്‍ മിഴി മങ്ങുമ്പോള്‍, കാഴ്ചകള്‍ഇരുളുമ്പോള്‍, നീയാണെന്‍ മിഴികള്‍!ഒന്വ്.
സൂര്യനായ്‌ ജ്വാലയായ്എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.ദാഹം മറന്ന ആത്മാവിലേക്ക്‌മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.കാറ്റു പൊതിയുന്ന മേനിയില്‍ഒരു മഞ്ഞു തുള്ളിയായ് കിനിഞ്ഞിറങ്ങുന്നു.മറ്റൊരു വേദനയായ്‌ പൊട്ടി വിരിയുന്നു.ഓര്‍മകളില്‍ ഓടക്കുഴലിന്റെ വേദനയായ്‌ പുളയുന്നു.ദൈവമേ നിന്നോടു ഞാന്‍ യാത്ര പറയുന്നു.ഇനിയെന്റെ യാത്രകാലങ്ങള്‍ക്കപ്പുറം ശിരസ്സറ്റ്ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്......................... നന്ദിത

2 comments:

  1. എന്തുവാ ശ്രീ മോങ്ങുന്നെ ? അവളോട് പോകാന്‍ പറ ..., ഒന്ന് പോയാല്‍ ഒന്‍പത് അല്ലപിന്നെ !!

    ReplyDelete